കയ്പമംഗലം: പെരിഞ്ഞനം ഗവ. യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് പ്രവര്‍ത്തകര്‍ നടത്തിയ പച്ചക്കറിക്കൃഷി വിളവെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വൃന്ദ പ്രേംദാസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
വെണ്ടയാണ് കുട്ടികള്‍ കൃഷി ചെയ്തത്. പ്രധാനാധ്യാപിക വി.എസ്. ദീപ, സീഡ് ക്ലബ് അംഗങ്ങളായ ശ്രീലക്ഷ്മി, അഭിന്‍ കണ്ണന്‍, മുഹസിന, അനഘ അരുണ്‍, നിരഞ്ജന്‍, സൂര്യനാഥ്, ജിനോ ജോണ്‍സന്‍, അധ്യാപികമാരായ വി.എസ്. തുളസി, എം.എസ്. സുനിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.