മാലൂര്‍: മാലൂര്‍ യു.പി. സ്‌കൂളില്‍ സീഡ് ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ ഔഷധത്തൈകള്‍ നട്ടു.
മാലൂര്‍ കൃഷിഭവന്‍ ഓഫീസര്‍ പി.എന്‍.ശ്രീനിവാസന്‍ ഉദ്ഘാടനംചെയ്തു. പി.ജലജ അധ്യക്ഷത വഹിച്ചു. പി.വി.ഉദയകുമാര്‍, എം.പി.ജിത, സീഡ് കണ്‍വീനര്‍ കെ.സജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.