ജലപരിശോധന നടത്തി

Posted By : knradmin On 5th September 2015


 

 
പെരിങ്ങോം: മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഭൂമിത്രസേനയും മാതൃഭൂമി സീഡ് ഇക്കോക്ലബ്ബും കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തിലെ ജലസ്രോതസ്സുകളില്‍ പരിശോധന നടത്തി. കിണര്‍, കുളം, തോട് എന്നിവയിലാണ് പരിശോധന നടത്തിയത്.
ജലത്തിലെ ബാക്ടീരിയ, ഫ്‌ളൂറൈഡ്, ഇരുമ്പ് എന്നിവയാണ് പരിശോധിച്ചത്. പ്രിന്‍സിപ്പല്‍ കെ.സുരേന്ദ്രന്‍ മലിനീകരണബോര്‍ഡിലെ കെ.വി.ശരത് രാജ്, കെ.വി.ഷൈജു, സീഡ് ഇക്കോക്ലബ് കോ ഓര്‍ഡിനേറ്റര്‍ പി.വി.പ്രഭാകരന്‍, വിദ്യാര്‍ഥികളായ എം.സിദ്ധാര്‍ഥ്, എ.ജി.അഭിഷേക്, കെ.വിനയ്, കെ.അമല്‍, അനുരൂപ് രവീന്ദ്രന്‍ എന്നിവര്‍ നേത്യത്വം നല്‍കി.
 
 

Print this news