കൂത്തുപറമ്പ്: അന്താരാഷ്ട്ര മണ്ണ്വര്‍ഷത്തില്‍ 'മണ്ണിനെ അറിയാന്‍' സൗത്ത് കൂത്തുപറമ്പ് യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള്‍ പഠനക്യാമ്പ് നടത്തി. ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട തെക്കുമ്പാട് ദ്വീപിലെ തനത് ആവാസവ്യവസ്ഥയില്‍ വളരുന്ന സസ്യങ്ങളെയും ജീവജാലങ്ങളെയും തിരിച്ചറിയാന്‍ സീക്ക് സെക്രട്ടറി വി.സി.ബാലകൃഷ്ണനും പി.ഉണ്ണിക്കൃഷ്ണനും കുട്ടികളെ സഹായിച്ചു.
ഓരു ജലത്തിലൂടെ നടന്ന് വിവിധയിനം കണ്ടല്‍ച്ചെടികള്‍ പരിചയപ്പെടുകയും അവയുടെ സവിശേഷതകള്‍ മനസ്സിലാക്കുകയും ചെയ്തു. ഭൗമസൂചികാപദവി ലഭിച്ച കൈപ്പാട് കൃഷിയിടവും വിവിധ ക്ഷേത്രങ്ങളും അവയുടെ പ്രത്യേകതകളും കുട്ടികള്‍ക്കായി വിശദീകരിച്ചു.
വി.സി.ബാലകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ എം.വി.രമേശ് ബാബു അധ്യക്ഷതവഹിച്ചു. അധ്യാപകരായ കെ.വിശ്വനാഥന്‍, പി.സി.അബ്ദുള്‍ റഷീദ്, എം.എന്‍.ഗീത, പി.അനിത, കെ.ദീപ്തി എന്നിവര്‍ നേതൃത്വം നല്കി. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.ശോഭന, സീഡ് അംഗങ്ങളായ എം.ഐശ്വര്യ, എന്‍.എം.സിദ്ധാര്‍ഥ്, ഇ.അനുഷ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.