കണ്ണൂര്‍: ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയുടെ ഭാഗമായി 'വിദ്യാര്‍ഥികളും കാര്‍ഷികമേഖലയും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നെത്തിയ നൂറോളം കുട്ടികള്‍ പങ്കെടുത്തു. കൃഷിയോടുള്ള വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും മനോഭാവത്തില്‍ മാറ്റംവരണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ വയനാട്ടില്‍നിന്നെത്തിയ മാസ്റ്റര്‍ സൂരജ് അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് പ്രതിനിധി ഡോ. കെ.സി.കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാര്‍ഷികപ്രവര്‍ത്തനങ്ങളില്‍ പത്രങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മനോരമ സബ് എഡിറ്റര്‍ റൂബിന്‍ ജോസഫ്, ഡോ. കെ.സി.കൃഷ്ണകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. കെ.പി.ബാലചന്ദ്രന്‍, കെ.അനില എന്നിവര്‍ സംസാരിച്ചു
'കാര്‍ഷികമേഖലയിലെ ആന്ദോളനം' എന്ന വിഷയത്തില്‍ തുടര്‍ന്നുനടന്ന ചര്‍ച്ച മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ നിയന്ത്രിച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മണ്ണ്‌സംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.എന്‍.ബാബു അധ്യക്ഷത വഹിച്ചു. ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. പ്രതാപന്‍, ഡോ. രമേശ്ബാബു, എം.കെ.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.