ആലപ്പുഴ: നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സ് മാതൃഭൂമി സീഡ് പദ്ധതിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന സീസണ്‍ വാച്ച് പദ്ധതിയുടെ വിശദീകരണവും പരിശീലനവും ശനിയാഴ്ച നടക്കും. 10 മണിക്ക് നങ്ങ്യാര്‍കുളങ്ങര ജി.യു.പി.എസ്. സ്കൂളില്‍ നടക്കുന്ന പരിശീലന പരിപാടി ഡോ. ജി.നാഗേന്ദ്രപ്രഭു ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് താമരക്കുളം വി.വി.എച്ച്.എസ്.എസ്സില്‍ നടക്കുന്ന പരിപാടിയില്‍ സീസണ്‍ വാച്ച് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ നിസാര്‍ പരിശീലനക്ലാസ്സ് എടുക്കും.