ആനക്കര: സ്വാമിനാഥ വിദ്യാലയത്തില്‍ മാതൃഭൂമി സീഡ് ക്ലബ്ബും സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബും ചേര്‍ന്ന് നടത്തിയ വാഴക്കൃഷിയുടെ വിളവെടുപ്പ് നടന്നു. റോബസ്റ്റ കൃഷിയില്‍ 12 കായക്കുലകള്‍ ഒന്നിച്ച് വിളവെടുക്കാനായി. പട്ടാമ്പി കാര്‍ഷികവിജ്ഞാന കേന്ദ്രത്തില്‍നിന്ന് കഴിഞ്ഞതവണ വാങ്ങിയ ടിഷ്യുകള്‍ച്ചര്‍ വാഴയുടെ വിത്തുകളാണ് ഇത്തവണ നട്ടത്.
ആനക്കര കൃഷി ഓഫീസര്‍ ജോസഫ് ജോണ്‍ തെരാടില്‍, എച്ച്.എം. ഷാജി എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ കൃഷിക്ക് അധ്യാപകരായ എം.എന്‍. മണികണ്ഠന്‍, രാജേന്ദ്രന്‍, രാജു എന്നിവര്‍ നേതൃത്വം നല്‍കി.