മുള്ളേരിയ: റോഡരികില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊളിലാളികള്‍ക്ക് മുള്ളേരിയ സ്‌കൂളിലെ കുട്ടികള്‍ ഓണത്തിനായി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും നല്കി. മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്., സീഡ് അംഗങ്ങള്‍ ചേര്‍ന്നാണ് ഓണക്കിറ്റ് വിതരണം ചെയ്തത്. ബദിയഡുക്ക റോഡരികില്‍ കുടില്‍കെട്ടി താമസിക്കുന്ന കര്‍ണാടക കാര്‍വാര്‍, മൈസൂര്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്കടക്കം ഇരുപത് വീട്ടുകാര്‍ക്കാണ് കിറ്റ് നല്‍കിയത്.
സീഡ് അംഗങ്ങള്‍ വീടുകളില്‍ നട്ടുവളര്‍ത്തിയ ജൈവ പച്ചക്കറികളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയത്. പ്രിന്‍സിപ്പല്‍ പി.നാരായണന്‍, സീഡ് കോഓര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ്, കെ.വി.ജഗന്നാഥ, ചന്ദ്രപ്രഭ, ഉഷാകിരണ്‍, മുഹമ്മദ്, രഘുരാം ആള്‍വ എന്നിവര്‍ നേതൃത്വം നല്‍കി.