രാജപുരം: മണ്ണും വിരലുകളും മാത്രം ഉപയോഗിച്ച് ചിത്രങ്ങളൊരുക്കി സീഡ് കൂട്ടുകാര്‍. അന്താരാഷ്ട്ര മണ്ണുവര്‍ഷത്തിന്റെ ഭാഗമായി കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങളാണ് വര്‍ണങ്ങള്‍ ചാലിച്ച് വരയ്ക്കുന്നതിനെക്കാള്‍ ഭംഗിയായി മണ്ണുകൊണ്ട് പ്രകൃതിദൃശ്യങ്ങള്‍ ചാര്‍ട്ട് പേപ്പറില്‍ ചിത്രീകരിച്ചത്.
പുഴയോരത്തുള്ള കറുത്തമണ്ണും ചുവന്ന മണ്ണുമാണ് ഇതിനായി ഉപയോഗിച്ചത്. ഒപ്പം നിറങ്ങള്‍ നല്‍കാനായി ഇലച്ചാറുകളും ഉപയോഗിച്ചു. മണ്ണിന്റെ മഹത്വം വരകളിലൂടെ കൂട്ടുകാരിലെത്തിക്കാനാണ് ചിത്രങ്ങള്‍ ഒരുക്കിയതെന്ന് സീഡ് അംഗങ്ങള്‍ പറയുന്നു. ചിത്രപ്രദര്‍ശനം പ്രഥമാധ്യാപകന്‍ ഷാജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.എം.കൃഷ്ണന്‍, സുകുമാരന്‍ പെരിയച്ചൂര്‍, പി.ജി.പ്രശാന്ത്, ബിനോയ് ഫിലിപ്പ്, വി.കെ.ബാലകൃഷ്ണന്‍, ആന്‍സി അലക്‌സ് എന്നിവര്‍ സംസാരിച്ചു.