രാജപുരം: ജന്മനാളിന്റെ ഓര്‍മയ്ക്കായി അട്ടേങ്ങാനം ഗവ. യു.പി. സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍ സ്‌കൂള്‍മുറ്റത്ത് കേരവൃക്ഷത്തൈ നട്ടു. കൂട്ടുകാര്‍ക്ക് അക്ഷരവിരുന്നൊരുക്കാന്‍ പുസ്തകങ്ങളും സ്‌കൂള്‍ ലൈബ്രറിലേക്ക് സമ്മാനിച്ചുകൊണ്ടാണ് ഇവിടെ കുട്ടികള്‍ ജന്മദിനം ആഘോഷിക്കുന്നത്.
നിലവില്‍ എട്ടിനങ്ങളില്‍പ്പെട്ട തെങ്ങിന്‍തൈകളാണ് സ്‌കൂള്‍മുറ്റത്തെ അലങ്കരിച്ച് വളരുന്നത്. കഴിഞ്ഞദിവസം സീഡംഗം ശ്രീജിത്ത് ചൈന്തങ്ങ് സ്‌കൂള്‍മുറ്റത്ത് നട്ട് ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. പ്രഥമാധ്യാപകന്‍ കെ.വിജയന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.എം.ഹരിപ്രിയ എന്നിവര്‍ സംസാരിച്ചു.