കാരുണ്യസ്പര്ശത്തിന് മൂന്നുവയസ്സ്; വൃദ്ധമന്ദിരത്തില് കണ്ണുപരിശോധന

Posted By : ksdadmin On 3rd September 2015


 

 
കാസര്‌കോട്: കാസര്‌കോട് ജി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡിന്റെയും സ്‌കൗട്ട്‌സ് ആന്ഡ്  ഗൈഡ്‌സിന്റെയും 'കാരുണ്യസ്പര്ശ'ത്തിന് മൂന്നുവയസ്സ്. ഇതിന്റെ ഭാഗമായി റോട്ടറി ക്ലബ് കാസര്‌കോടിന്റെ സഹകരണത്തോടെ പരവനടുക്കം വൃദ്ധമന്ദിരത്തില് സൗജന്യ കണ്ണുപരിശോധനാ ക്യാമ്പ് നടത്തി. വൃദ്ധ മന്ദിരത്തിലെ അമ്പതോളം അന്തേവാസികളുടെ തിമിരരോഗ നിര്ണയവും നടത്തി. രാവിലെ ഒന്പതരയ്ക്ക് ഇ.ചന്ദ്രശേഖരന് എം.എല്.എ. ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ടി.പി.യൂസഫ് അധ്യക്ഷതവഹിച്ചു. 
കാസര്‌കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര് മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി കളക്ടര് എന്.പി.ബാലകൃഷ്ണന് നായര്, മാതൃഭൂമി സീഡ് എക്‌സിക്യുട്ടീവ് ബിജിഷ ബാലകൃഷ്ണന്, ഗുരുമൂര്ത്തി, കെ.ഭാര്ഗവിക്കുട്ടി, പദ്മകുമാര്, ഡോ. അബ്ദുള് സത്താര്, കെ.രാജു, ഡോ. സുരേഷ്ബാബു, ഡോ. തൗഹീദ് അഹമ്മദ്, സീഡ് കോ ഓര്ഡിനേറ്റര് പി.ടി.ഉഷ, റോട്ടറി ക്‌ളബ് ചെയര്മാന് എം.ടി.ദിനേശന് എന്നിവര് സംസാരിച്ചു. 
വൃദ്ധമന്ദിരത്തിലെ അന്തേവാസികള്ക്ക് ഒരുവര്ഷത്തേക്ക് എല്ലാവിധ പരിശോധനകളും സൗജന്യമായി നടത്തുമെന്ന് ഡോ. സുരേഷ്ബാബു അറിയിച്ചു. ഓണസദ്യയും ഉണ്ടായി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

Print this news