കുരുന്നുകളുടെ കാരുണ്യത്തില്‍ രാമകൃഷ്ണന് പൊന്നോണം

Posted By : pkdadmin On 2nd September 2015


അമ്പലപ്പാറ: പോളിയോബാധിച്ച് അരയ്ക്കുതാഴെ തളര്‍ന്ന രാമകൃഷ്ണന്റെ കുടുംബത്തിന് കുരുന്നുകളുടെ സാന്ത്വനം. ഓണക്കോടിയും നേന്ത്രക്കുലയും ഒരുചാക്ക് അരിയും ഉള്‍െപ്പടെ ഓണം ആഘോഷിക്കാനുള്ളവയെല്ലാം കുട്ടികള്‍വാങ്ങി വീട്ടിലെത്തിച്ചു. ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നപ്പോഴാണ് ഈ കുടംബത്തിന് സാന്ത്വനമേകാനായത്.
വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ഥികൂടിയായ രാമകൃഷ്ണന് സഹജീവിക്ക് ഒരുപിടിചോറ് പദ്ധതിയുടെ ഭാഗമായാണ് സ്‌നേഹസമ്മാനം നല്‍കിയത്.
സ്‌കൂളിലെ സീഡ് ക്ലബ്ബും തണല്‍ നന്മക്ലബ്ബും ചേര്‍ന്നായിരുന്നു പരിപാടി. പ്രധാനാധ്യാപിക കെ. ചന്ദ്രിക, നന്മ സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, കെ.എ. സീതാലക്ഷ്മി, കെ. മഞ്ജു, വിദ്യാര്‍ഥികളായ കെ. അനന്യ, കെ. മുഹമ്മദ് ഫാസില്‍, എന്‍. പ്രസാദ്, കെ. അഞ്ജന, എം. വിമല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Print this news