നിറങ്ങള്‍ നിറഞ്ഞ് മട്ടുപ്പാവ്; കിടങ്ങൂര്‍ സെന്റ് മേരീസില്‍ 'സീഡ്' പൂന്തോട്ടവിപ്ലവം

Posted By : ktmadmin On 2nd September 2015


 കോട്ടയം: പൂക്കാലം സമ്മാനിച്ച മട്ടുപ്പാവിനുടമകളാണിന്ന് കിടങ്ങൂര്‍ സെന്റ്‌മേരീസ് ഹൈസ്‌കൂള്‍. വര്‍ഷങ്ങളായി തുടരുന്ന മട്ടുപ്പാവിലെ പച്ചക്കറികൃഷിക്ക് താല്കാലിക അവധി നല്‍കിയാണ് ഇക്കുറി പുതിയ പരീക്ഷണത്തിന് സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ തയ്യാറായത്.
മഞ്ഞ, ഓറഞ്ച് എന്നീ രണ്ട് നിറങ്ങളില്‍പെട്ട ബന്ദികളാണ് നട്ടത്. കിടങ്ങൂര്‍ കൃഷിഭവന്റെ സഹായത്തോടെ തൃശ്ശൂരില്‍ നിന്ന് എത്തിച്ച 200 ബന്ദിതൈകള്‍ ഗ്രോബാഗില്‍ നട്ടു വളര്‍ത്തുകയായിരുന്നു. ഗാന്ധിനഗര്‍ നവജീവനില്‍ സ്‌കൂള്‍ നടത്തിയ ഓണാഘോഷത്തിന് പൂക്കളമിടാന്‍ ഇവര്‍ സ്വന്തം പൂന്തോട്ടത്തിലെ പൂക്കളാണ് ഉപയോഗിച്ചത്.
പൂക്കള്‍ വില്പനയ്കും ലഭിച്ചത് കൃഷി വ്യാപകമാക്കാന്‍ ഇവര്‍ക്ക് പ്രേരണയായി. കിലോയ്ക്ക് 90 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 50 കിലോ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. പൂകൃഷി മിന്നുന്ന വിജയമായതോടെ അടുത്ത ഓണക്കാലത്ത് 3000 ബന്ദിതൈകള്‍ വച്ചു പരിപാലിക്കാനൊരുങ്ങുകയാണ് സീഡ് അംഗങ്ങള്‍. 

Print this news