നാട്ടുകുളങ്ങള്‍ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് സീഡ് വിദ്യാര്‍ത്ഥികളുടെ കത്ത്‌

Posted By : tcradmin On 2nd September 2015


വാടാനപ്പള്ളി: നാട്ടിലെ കുളങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൃത്തല്ലൂര്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സീഡിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കുളങ്ങള്‍ സംരക്ഷിക്കാന്‍ സീഡ് ചുമതലപ്പെടുത്തിയ ഹര്‍ഷിത്ത് രാജിന്റെയും ഋഷികേശിന്റെയും നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കുളങ്ങള്‍ വന്‍തോതില്‍ നികത്തിയത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നാട്ടുകുളങ്ങള്‍ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയത്.
മുമ്പ് വീടിന് ഒരു കുളം എന്ന കണക്കില്‍ ഉണ്ടായിരുന്നത് വാര്‍ഡില്‍ 25ഓളം കുളങ്ങള്‍ എന്ന നിലയില്‍ കുറവു വന്നത് കുട്ടികള്‍ ഗ്രാമപ്പഞ്ചായത്തിന്റെയും ഗ്രാമസഭയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കുളങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ പദ്ധതി വേണമെന്ന് കുട്ടികള്‍ കത്തിലൂടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കുഴല്‍ക്കിണറുകള്‍ വര്‍ധിച്ചുവരുന്നതും കുളങ്ങള്‍ മൂടുന്നതും ചൂണ്ടിക്കാട്ടി നിശ്ചിതസ്ഥലത്ത് വീട് പണിയുമ്പോള്‍ കുളം നിര്‍ബന്ധമാക്കണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു.
ആദ്യകത്ത് പോസ്റ്റ് ചെയ്ത് പ്രധാനാധ്യാപിക സി.പി. ഷീജ കത്തെഴുത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്. ദീപന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്. റസിയ, പി.പി. ജ്യോതി, പി.കെ. ഷീബ, സ്‌കൂള്‍ ലീഡര്‍ ഉവൈസ്, വിദ്യാരംഗം കണ്‍വീനര്‍ ഉണ്ണിക്കണ്ണന്‍, ഗെയിംസ് ക്യാപ്ടന്‍ ഹര്‍ഷിത്ത് രാജ് എന്നിവര്‍ സംസാരിച്ചു.

Print this news