ഒറ്റപ്പാലം: ചലനശേഷിയില്ലാത്ത സഹപാഠികള്‍ക്കായി കടമ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരുടെ സമ്മാനം. പത്താംതരത്തിലെ വിദ്യാര്‍ഥികള്‍ സീഡ് കാരുണ്യ നിധിയില്‍നിന്നുള്ള തുകയുപയോഗിച്ച് റേഡിയോയാണ് വാങ്ങി നല്‍കിയത്. കടമ്പൂര്‍ മാണിക്കാംപാറ കണ്ണേങ്കാട്ടില്‍ റിനേഷ്, കണ്ടത്ത് യുഗേഷ്‌കൃഷ്ണ എന്നിവര്‍ക്കായിരുന്നു സമ്മാനം. പാട്ടുകേള്‍ക്കാന്‍ താത്പര്യം പരിഗണിച്ചായിരുന്നു റേഡിയോ നല്‍കിയത്. കാരുണ്യനിധിയുമായി സഹകരിച്ച് അമ്പലപ്പാറ-2 വില്ലേജോഫീസര്‍ ഇ.ബി. രമേഷും ശ്രീലതയും സമ്മാനം കൈമാറി. എം.കെ. കല്യാണിക്കുട്ടി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. സതീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.