ഇരിങ്ങല്ലൂർ: ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ എ.എം.യു.പി.സ്‌കൂൾ സീഡ് ക്ലബ്ബ് കർഷകനെ ആദരിച്ചു. പ്രദേശത്തെ മുതിർന്ന കർഷകൻ ഒളിയഞ്ചേരി കാരിയെയാണ് പൊന്നാടയണിയിച്ച് ആദരിച്ചത്. ചടങ്ങിൽ പച്ചക്കറിക്കൃഷി, നെൽകൃഷി തുടങ്ങിയവയെക്കുറിച്ച് ക്ലബ്ബ് അംഗങ്ങൾ ചോദിച്ച് മനസ്സിലാക്കി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കാർഷികപ്പതിപ്പ് പ്രകാശനംചെയ്തു. മുൻ പ്രഥമാധ്യാപകൻ സി. അയമുതു ഉദ്ഘാടനംചെയ്തു. പി.കെ. മധു അധ്യക്ഷതവഹിച്ചു. കെ. ദിവാകരൻ, സണ്ണി തോമസ്, അയിഷ മിൻഹ, സജിത്കുമാർ, പ്രമോദ്, ഫക്രുദ്ദീൻ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.