എടക്കര : കര്ഷകദിനത്തില് വിത്തുവിതച്ച് നാരോക്കാവ് ഹൈസ്‌കൂളിലെ സീഡ് പ്രവര്ത്തകര് നാടിന് മാതൃകയായി. സ്‌കൂളില് തയ്യാറാക്കിയ അരയേക്കര് സ്ഥലത്താണ് ഇക്കൊല്ലം ഇവര് കൃഷിയിറക്കുന്നത്.
ചീര,വെണ്ട,പയര്,പാവല് തുടങ്ങി പത്ത് ഇനം വിത്തുകളാണ് ഇവര് നട്ടത്. കുട്ടികളെ പത്ത് ഗ്രൂപ്പായി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഓരോ ഇനം വിത്തുകള്‌നല്കി. ഇക്കൊല്ലത്തെ പഞ്ചായത്തുതല കര്ഷക അവാര്ഡ് ജേതാവ് ബാപ്പുട്ടി പയര്വിത്ത് നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനംചെയ്തു.
പ്രഥമാധ്യാപകന് പദ്മകുമാര്, സീഡ് കോഓഡിനേറ്റര് ഷാന്റി ജോണ്, ഗൗതം, ഷബിന്, ഷെമീമ, സിസി, വിദ്യാര്ഥികളായ ആല്ബിന്, ആകാശ്, റിയാസ്, മുഹ്‌സിന്, വിഷ്ണു എന്നിവര് നേതൃത്വംനല്കി.