മേലാറ്റൂര്: വെള്ളിയഞ്ചേരി എ.എസ്.എം. ഹൈസ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്
കർഷകദിനത്തിൽ പ്രദേശത്തെ പഴയകാല കർഷകനെ ആദരിച്ചു. സ്‌കൂൾമാനേജർ ടി.പി. അബ്ദുല്ല ഉദ്ഘാടനംചെയ്തു. കർഷകനായ കുഞ്ഞൻ നായരെ മാനേജര് പൊന്നാടയണിയിച്ചു. വിദ്യാർഥികളുമായി കുഞ്ഞന്നായര് കൃഷിയറിവുകള് പങ്കുവെച്ചു.
പ്രഥമാധ്യാപകന് ജെയ്‌സൺ ജോസഫ് അധ്യക്ഷതവഹിച്ചു. എസ്.ആര്.ജി. കോ ഓര്ഡിനേറ്റർ പി.കെ. ബാലകൃഷ്ണൻ, ഐസക്, വാസന്തി,
സ്‌കൂള് സീഡ് കോ ഓർഡിനേറ്റർ വി. അബ്ദുൽ ജലീൽ സീഡ്ക്‌ളബ്
സെക്രട്ടറി അസ്ലം ഷഫീഖ് എന്നിവര് സംസാരിച്ചു. ക്ലബ് ഭാരവാഹികളായ റസാഖ്, അമീൻ, ശ്രുതി എന്നിവര് നേതൃത്വംനൽകി