ലക്കിടി: കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ പേരൂര്‍ സ്‌കൂളില്‍ സീഡിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍ക്കൃഷിക്ക് ലക്കിടി കൃഷിഭവന്റെ പുരസ്‌കാരം. 65 സെന്റ് വയല്‍ പാട്ടത്തിനെടുത്താണ് സീഡ് പ്രവര്‍ത്തകര്‍ കൃഷിയിറക്കിയത്. 165 പറ നെല്ല് ലഭിച്ചിരുന്നു. ലക്കിടി-പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റാണ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തത്. ജൈവ വളവും ജൈവ കീടനാശിനിയും മാത്രം ഉപയോഗിച്ചാണ് കൃഷിയിറക്കിയത്.
മികച്ചരീതിയില്‍ കൃഷിചെയ്തതിനുള്ള കൃഷിഭവന്റെ സമ്മാനം പി. കെ.ജി. നമ്പ്യാരില്‍നിന്ന് സീഡ് പ്രവര്‍ത്തകരായ ഗോപിക, ദേവികൃഷ്ണ, കവിത, ശ്രേയ, ഫാത്തിമ ഫെമില്‍, അര്‍ഷിദ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി. മുജീബ് എന്നിവര്‍ ഏറ്റുവാങ്ങി. ഈ വര്‍ഷം സീഡിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ പച്ചക്കറിക്കൃഷി ആരംഭിച്ചിട്ടുണ്ട്.