അടയ്ക്കാപ്പുത്തൂര്‍: അടയ്ക്കാപ്പുത്തൂര്‍ എ.യു.പി. സ്‌കൂളില്‍ സഹ്യാദ്രി സീഡ് ക്ലബ്ബും കാര്‍ഷിക ക്ലബ്ബും ചേര്‍ന്ന് കര്‍ഷകദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി പുരാവസ്തു-കാര്‍ഷിക ഉപകരണ മേളയും വിത്തുശേഖരണമേളയും ഉണ്ടായി.
കൃഷിപ്പാട്ട് മത്സരത്തില്‍ 17 ടീമുകള്‍ പങ്കെടുത്തു. പപ്പായ, മുരിങ്ങത്തൈ എന്നിവ നട്ടുകൊണ്ട് പ്രധാനാധ്യാപിക കെ. സരള ഉദ്ഘാടനം ചെയ്തു. മത്സരങ്ങള്‍ക്കും പ്രദര്‍ശനത്തിനും സീഡ് പോലീസംഗങ്ങള്‍ നേതൃത്വം നല്‍കി.