പാലക്കാട്: ഹരിതവിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്റെ നവതിയാഘോഷവേളയില്‍ ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂളില്‍ സീഡ് ക്ലബ്ബംഗങ്ങള്‍ കാര്‍ഷികമേള നടത്തി. വീട്ടുവളപ്പില്‍ ഒരു ഫലവൃക്ഷം എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികള്‍ക്ക് തൈനല്‍കിക്കൊണ്ടാണ് മേള തുടങ്ങിയത്. സങ്കരയിനം നെല്‍വിത്തുകള്‍, പച്ചക്കറിവിത്തുകള്‍, പുതിയയിനം മഞ്ഞള്‍, കൂവ, ഇഞ്ചി, സപ്പോട്ട, ചാമ്പ തുടങ്ങിയവയുടെ പ്രദര്‍ശനമുണ്ടായി. സ്‌കൂള്‍വളപ്പില്‍ ഫലവൃക്ഷത്തെ നടലും പച്ചക്കറിക്കൃഷിയും ഇതോടൊപ്പം തുടങ്ങി.