കല്ലുവഴി: കല്ലുവഴി എ.യു.പി. സ്‌കൂളില്‍ സീഡ് ക്ലബ്ബ് വിവിധ പരിപാടികളോടെ കാര്‍ഷികദിനം ആചരിച്ചു. കല്ലുവഴിയിലെ മുതിര്‍ന്ന കര്‍ഷകനായ ചന്ദ്രശേഖരന്‍ കര്‍ത്തായെ ചടങ്ങില്‍ ആദരിച്ചു. കര്‍ഷകന്‍ അജിത്ത് കര്‍ത്ത കുട്ടികളുമായി സംവദിച്ചു.
പ്രധാനാധ്യാപകന്‍ എ.ആര്‍. ശ്രീകുമാരന്‍, ശശി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി. കാഞ്ചന എന്നിവര്‍ സംസാരിച്ചു. കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും പച്ചക്കറിവിത്ത് വിതരണവും ഉണ്ടായി.