പട്ടാമ്പി: ആലൂര്‍ എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ് നന്മയുടെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ എണ്‍പതോളം ഓണക്കിറ്റുകള്‍ വിതരണംചെയ്തു. കുട്ടികളുടെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടത്തിയത്. മുന്‍ അധ്യാപകനും സാമൂഹികപ്രവര്‍ത്തകനുമായ വി.എം. ബാലന്‍ പദ്ധതി ഉദ്ഘാടനംചെയ്തു.
സ്‌കൂള്‍മാനേജര്‍ ടി.എന്‍. ലളിത അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് ബി. രാജലക്ഷ്മി, അധ്യാപകരായ സന്തോഷ്, റിനു, ഉണ്ണിക്കൃഷ്ണന്‍, ലത, അനിത, വിനീത്, പത്മിനി, ശ്രീലത, ഇന്ദിര എന്നിവര്‍ സംസാരിച്ചു.