പരിയാരം: നാട്ടുപൂക്കളും നാട്ടുസസ്യങ്ങളും ശേഖരിച്ച് പരിയാരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്‌ളബ്ബ് അംഗങ്ങള്‍ ഇലയറിവ് പരിപാടി നടത്തി. അപൂര്‍വമായി കണ്ടുവരുന്ന പൂക്കളും സസ്യങ്ങളും ശേഖരിച്ച് പ്രദര്‍ശനം നടത്തിയാണ് ലോക നാട്ടറിവുദിനത്തിലേക്ക് കുട്ടികള്‍ കടന്നത്. ദശപുഷ്പങ്ങളായ മുക്കുറ്റി, മുയല്‍ചെവിയന്‍, പൂവാംകുരുന്നില തുടങ്ങിയവയും ശംഖുപുഷ്പം, അരിപ്പൂ, പത്തുമണി തുടങ്ങിയ പൂക്കളും പ്രദര്‍ശനത്തിലെത്തിച്ചു. തഴുതാമ, തകര, ചെറൂള, കൊടിത്തൂവ, ചേനയില, ചേമ്പിന്‍തണ്ട് തുടങ്ങിയ ഭക്ഷ്യയോഗ്യമായതടക്കമുള്ള സസ്യങ്ങളും 'ഇലയറിവ്' പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. ഇവയുടെ ശാസ്ത്രീയനാമവും കുടുംബനാമവും കുട്ടികള്‍ ശേഖരിച്ചു. രക്ഷിതാക്കളും നാട്ടുകാരുമടക്കം പ്രദര്‍ശനം കാണാനെത്തി. കെ.ലീല, എ.വി.സബിത, കെ.ആശ, എന്‍.സാറ, പ്രിയാകുമാരി, ഉഷാകുമാരി, ഏലിയാമ്മ ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ പി.സത്യന്‍, പ്രഥമാധ്യാപകന്‍ രവീന്ദ്രന്‍ കാവിലെവളപ്പില്‍, കെ.ജെ.മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു