പെരിങ്ങോം: മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഭൂമിത്രസേനയും മാതൃഭൂമി സീഡ് ഇക്കോ ക്ലബ്ബും ഇടനാടന്‍ ചെങ്കല്‍ക്കുന്നില്‍ ജൈവവൈവിധ്യ പഠനക്യാമ്പ് നടത്തി.
പരിസ്ഥിതി പ്രവര്‍ത്തകനും സീക്ക് സെക്രട്ടറിയുമായ വി.സി.ബാലകൃഷ്ണന്‍ ചെങ്കല്‍ക്കുന്നിലെ സസ്യ ജന്തു വൈവിധ്യങ്ങളെ പരിചയപ്പെടുത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.എം.സരേഷ്, സി.വി.വിഷ്ണുപ്രസാദ്, പി.വി.പ്രഭാകരന്‍, സി.വി.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.