കൂത്തുപറമ്പ്:കൂത്തുപറമ്പ് ബി.ഇ.എം. യു.പി. സ്‌കൂള്‍ സീഡ് ക്‌ളബ്ബംഗങ്ങള്‍ ഇലയറിവ് മേള സംഘടിപ്പിച്ചു. രുധിരച്ചീര, കോവയില, തഴുതാമയില, കൊടുത്തൂവ തുടങ്ങി 31 ഇനങ്ങള്‍ കൊണ്ടുള്ള വിഭവങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഇലവിഭവങ്ങള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പി. പ്രഥമാധ്യാപിക എം.മധുമതി, ജനാര്‍ദനന്‍, കെ.കെ.അനില എന്നിവര്‍ നേതൃത്വം നല്കി.