മമ്പറം: മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്‌ളബ് ഭക്ഷ്യയോഗ്യമായ ഇലകളെയും ചെടികളെയും കുറിച്ച് ക്‌ളാസ് നടത്തി. സജീവന്‍ കാവുങ്ങരയാണ് ക്‌ളാസുകള്‍ നയിച്ചത്.
സ്‌കൂള്‍ ഹാളില്‍ ചെടികളെക്കുറിച്ചുള്ള പ്രദര്‍ശനവും നടന്നു. നൂറിലേറെ ഭക്ഷ്യയോഗ്യമായ ചെടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. ചെടികള്‍ സ്‌കൂള്‍ വളപ്പില്‍ നട്ടു. പരിപാടി പ്രിന്‍സിപ്പല്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മനോഹരന്‍ അധ്യക്ഷത വഹിച്ചു. വസന്തകുമാരി, ബാബുരാജന്‍, കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു