അഞ്ചരക്കണ്ടി: സീഡ് പദ്ധതിയുടെ ഭാഗമായി പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂളില്‍ ആരംഭിച്ച ജൈവ പച്ചക്കറിക്കൃഷിക്ക് മികച്ച തുടക്കം. സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിക്കാവശ്യമായ പച്ചക്കറികളുടെ ഏറിയഭാഗവും സ്‌കൂള്‍ തോട്ടത്തില്‍ നിന്നാണ് വിളവെടുക്കുന്നത്.
പയര്‍, കുമ്പളം, നേന്ത്രക്കായ, മൈസൂര്‍ക്കായ, ചീര, പപ്പായ എന്നിവയ്ക്ക് മുന്‍തൂക്കം നല്കിയുള്ള കൃഷിയാണ് സ്‌കൂളില്‍ നടക്കുന്നതെന്ന് കോ ഓര്‍ഡിനേറ്റര്‍ എ.രജനി പറഞ്ഞു. കെ.ഗണേശന്‍, പി.ടി.അസ്ഹര്‍ റഹ്മാന്‍, കെ.ഷിജു, എ.കെ.ഗിരീഷ്, യു.വി.സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സീഡ് പ്രവര്‍ത്തനം സ്‌കൂളില്‍ നടക്കുന്നത്.