വീട്ടുമുറ്റത്ത് പച്ചക്കറി വിത്ത് നട്ട് സീഡിന് തുടക്കം

Posted By : tcradmin On 16th August 2013


ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമിയുടെ സീഡ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
  സ്‌കൂളിലെ കുട്ടിക്കര്‍ഷകനായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഫ്‌നാസിന്റെ വീട്ടുമുറ്റത്ത് പച്ചക്കറി വിത്തുകള്‍ നട്ടായിരുന്നു ഉദ്ഘാടനം. 
വാര്‍ഡ് കൗണ്‍സിലര്‍ രാഖി എസ്. വാര്യര്‍ വിത്ത് നടുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സീഡ് പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസര്‍ ചാത്തപ്പന്‍ നിര്‍വ്വഹിച്ചു.
രാഖി എസ്.വാര്യര്‍ അധ്യക്ഷയായി. കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ സീഡ് പദ്ധതി വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ് ടി.എന്‍.മുരളി, സി.ജെ.റോഷന്‍, കെ.എസ്. അഞ്ജന എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപിക ഇ.ഡി. ശോഭ സ്വാഗതവും സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഉഷാ തോമസ് നന്ദിയും പറഞ്ഞു.
 

 

Print this news