ഇരിട്ടി: പിതാവിന്റെ അപ്രതീക്ഷിത മരണത്തില്‍ ജീവിതം വഴിമുട്ടിയ സഹപാഠികള്‍ക്ക് തുണയായി ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്‌ളബ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.
ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥികളുടെ അച്ഛന്‍ ബിജുവാണ് അടുത്തിടെ ആകസ്മികമായി മരിച്ചത്.
ഇവരുടെ പഠനത്തിനായി സീഡ് ക്‌ളബ് പ്രവര്‍ത്തകര്‍ അധ്യാപകരില്‍നിന്നും മറ്റ് വിദ്യാര്‍ഥികളില്‍നിന്നുമായി സ്വരൂപിച്ച തുക വീട്ടിലെത്തി കൈമാറി.
പ്രഥമാധ്യാപിക എന്‍.പ്രീത, പി.ടി.എ. പ്രസിഡന്റ് രാമദാസ് എടക്കാനം, പി.വി.ശശീന്ദ്രന്‍, പി.ടി.എ. ൈവസ് പ്രസിഡന്റ് എം.സുരേഷ്ബാബു, സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.ബാബു, കെ.സുലജ, എം.വിജയന്‍ നമ്പ്യാര്‍, സീഡ് ക്‌ളബ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.