ഏഴോം: ഏഴോം ഗവ. മാപ്പിള യു.പി.സ്‌കൂളില്‍ സീഡ് ക്‌ളബ് സ്‌കൂള്‍ പി.ടി.എ.യുടെ സഹകരണത്തോടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഔഷധക്കഞ്ഞി നല്കി. ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്രീദേവി കുട്ടികള്‍ക്ക് കഞ്ഞി വിളമ്പി ഉദ്ഘാടനം ചെയ്തു. വാഴപ്പോളകൊണ്ടുണ്ടാക്കിയ ചട്ടത്തില്‍ നാക്കിലയിട്ട് പ്‌ളാവിലകോട്ടിയാണ് കഞ്ഞികുടിച്ചത്.
കഞ്ഞിയോടൊപ്പം പത്തിലക്കറി, ചുട്ട പപ്പടം, കാന്താരിമുളക്, ചക്കക്കുരുത്തോരന്‍ തുടങ്ങിയവയുടെ രുചിഭേദങ്ങള്‍ കുട്ടികള്‍ ആസ്വദിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.വി.രാജന്‍ സംസാരിച്ചു. പ്രഥമാധ്യാപിക എസ്.ഗിരിജാദേവി സ്വാഗതവും സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.വി.വനജ നന്ദിയും പറഞ്ഞു.