പഴയങ്ങാടി: നെരുവമ്പ്രം യു.പി.സ്‌കൂള്‍മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ വി.കല്യാണവുമായി അഭിമുഖം നടത്തി.
മഹാത്മജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വി.കല്യാണം. പറശ്ശിനിക്കടവ് ആയൂര്‍വേദകോളേജ് ഓഡിറ്റോറിയത്തിലായിരുന്നു കൂടിക്കാഴ്ച. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു. സ്‌കൂള്‍ പാര്‍ലമെന്റും മാതൃഭൂമി സീഡ് പ്രവര്‍ത്തകരും സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ ഗഗന, ദേവാനന്ദ, ഉണ്ണിക്കൃഷ്ണന്‍, വര്‍ഷ, ഫാത്തിമത്തുല്‍ റിഷ, വൈഷ്ണവ്, ആര്‍ദ്ര എന്നിവര്‍ക്കൊപ്പം അധ്യാപകരായ ബിജു മോഹന്‍, നിഷ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.വി.ബിജു മോഹന്‍ നേതൃത്വം നല്‍കി.