കണ്ണൂര്‍: തുഞ്ചത്താചാര്യ വിദ്യാലയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'സ്‌കൂളില്‍ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി തുടങ്ങി.
സ്‌കൂള്‍ ലീഡര്‍ പ്രസിദ്ധ് പ്രമോദിന് വിത്തുകള്‍ കൈമാറി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗംഗാധരന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ അജയകുമാര്‍, മാതൃഭൂമി സീഡ് പ്രതിനിധി ആന്‍മരിയ, രാമചന്ദ്രന്‍, സുലേഖ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സീമ പ്രശാന്ത്, ഒ.കെ.ബിജി എന്നിവര്‍ നേതൃത്വം നല്‍കി.