കണ്ണൂര്‍: പള്ളിപ്രം യു.പി. സ്‌കൂള്‍ സീഡ് ക്ലബ് ഭക്ഷ്യയോഗ്യമായ ഇലകളുടെയും ഔഷധസസ്യങ്ങളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചു.
നൂറ്റിമുപ്പതോളം ഔഷധസസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. നിലപ്പന, ഉമ്മത്തം, മുതലക്കണ്ട, തിരുതാളി തുടങ്ങിയ സസ്യങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.
പ്രഥാമാധ്യാപിക എന്‍. ജീജ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ഷമീര്‍ പള്ളിപ്രം സംസാരിച്ചു. കെ.സീന, പി.ബിന്ദു, രശ്മി, കവിത, പുഷ്പജ, സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.പരീദ് എന്നിവര്‍ നേതൃത്വം നല്‍കി.