ാസര്‌കോട്: മൊഗ്രാല് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില് ഔഷധ സസ്യത്തോട്ടമുണ്ടാക്കാന് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പദ്ധതി. ജൈവപച്ചക്കറിത്തോട്ടം, കിഴങ്ങ് കൃഷിത്തോട്ടം എന്നിവയും സ്‌കൂള്വളപ്പില് സീഡിന്റെ നേതൃത്വത്തില് ഉണ്ടാക്കും. സ്‌കൂള് സീഡ് ക്ലബ്ബിന്റെ ഈ വര്ഷത്തെ പ്രവര്ത്തനം അശോകത്തൈ നട്ടുകൊണ്ട് ആരംഭിച്ചു. സ്‌കൂളിന്റെ 104ാം വാര്ഷികം പ്രമാണിച്ച് 104 അശോകത്തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. പ്ലാസ്റ്റിക് കവറുകള് ശേഖരിച്ച് സംസ്‌കരണത്തിനയക്കുന്ന പദ്ധതിയും നടപ്പാക്കും.
പരിപാടി മാതൃഭൂമി കാസര്‌കോട് ചീഫ് കറസ്‌പോണ്ടന്റ് കെ.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.എ.റോസിലി അധ്യക്ഷതവഹിച്ചു. സീഡ് ജില്ലാ കോ ഓര്‍ഡിനേറ്റര് ബിജിഷ ബാലകൃഷ്ണന്, കൃഷ്ണദാസ് പലേരി, സിദ്ദിഖ് റഹ്മാന്, സ്‌കൂള് സീഡ് കോ ഓര്‍ഡിനേറ്റര് കെ.വി.നാരായണന്, ടി.വിഷ്ണുനമ്പൂതിരി, ജാബിര് എന്നിവര് പ്രസംഗിച്ചു. കൃഷ്ണദാസ് പലേരിയുടെ കായല്പരിസ്ഥിതി ഫോട്ടോകളുടെ പ്രദര്ശനവുമുണ്ടായി