പൊറത്തിശ്ശേരി: മഹാത്മ യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാപ്രാണം-പൊറത്തിശ്ശേരി റോഡിന്റെ വശങ്ങളിലായി തണല്‍ തൈകള്‍ നട്ട് സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി. സ്‌കൂള്‍ മാനേജര്‍ ഭാസ്‌കരന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
മാവിന്‍ തൈകളാണ് നടുന്നത്. തൈകള്‍ സംരക്ഷിക്കുന്നതിനുള്ള ധനസഹായം പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പണിക്കശ്ശേരി ബാബുരാജ്, കാങ്കപറമ്പില്‍ ജോഷി എന്നിവര്‍ നല്‍കി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ദീപ, ഇക്കോ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ അമ്പിളി, ഹെഡ്മിസ്ട്രസ് ജിജി ഇ.ബി, പി.ടി.എ. പ്രസിഡന്റ് ഷഫിക് പി.എ, അധ്യാപകരായ സുനില്‍കുമാര്‍, അനില്‍കുമാര്‍, അനധ്യാപകരായ റെജിന്‍, വിദ്യാര്‍ത്ഥികളായ വിവേക്, അശ്വിന്‍, അജേഷ്, അക്ഷയ്, ജിഷ്ണു, ശ്രീപ്രിയ, ഷാരോണ്‍, അക്ഷയ് രാജ് എന്നിവര്‍ നേതൃത്വം നല്‍കി.