തൃശ്ശൂര്‍: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമിന്റെ സ്മരണകള്‍ ദേവമാതയിലെ സീഡ് വിദ്യാര്‍ത്ഥികള്‍ ശാസ്ത്രപ്രദര്‍ശനത്തിലൂടെ സമൂഹത്തിലെത്തിച്ചു.
കലാമിന്റെ ജീവിതം, ദര്‍ശനം, ആശയങ്ങള്‍, ഗവേഷണങ്ങള്‍ തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനത്തിലൂടെ മാതൃകയാക്കിയത്. 1500 കുട്ടികളുടെ പ്രവര്‍ത്തന മോഡല്‍, 500 ഭക്ഷണവിഭവങ്ങള്‍, ചെലവുകുറഞ്ഞ വൈദ്യുതി ഉത്പാദനം, ജൈവകൃഷി, ദുരന്തനിവാരണ സംവിധാനം, റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍, മാലിന്യ സംസ്‌കരണം, ജലവൈദ്യുതി ഉത്പാദനം, എന്നിവയാണ് കുട്ടികള്‍ തയ്യാറാക്കിയത്.
എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ബാബു പോള്‍ ഉദ്ഘാടനം ചെയ്തു. ദേവമാതാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷാജു എടമന അധ്യക്ഷനായി. പ്രിയ കുരിയാക്കോസ്, വിദ്യാര്‍ത്ഥികളായ ഫ്രാന്‍ജോ ജോയ്, മിന്നു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.