ഒറ്റപ്പാലം: മണ്ണിനെ പൊന്നാക്കുന്ന അമ്പലപ്പാറയിലെ കര്‍ഷകയ്ക്ക് വിദ്യാര്‍ഥികളുടെ സ്‌നേഹാദരം. മണ്ണില്‍ പണിയെടുക്കുന്നവരെ മറക്കാതിരിക്കുക എന്ന സന്ദേശവുമായി ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലാണ് പ്രദേശത്തെ മികച്ച വനിതാ കര്‍ഷകയായ കെ. ശാന്തയെയും വിദ്യാലയത്തിലെ കുട്ടികര്‍ഷകനായ കെ. മുഹമ്മദ് ഫാസിലിനെയും ആദരിച്ചത്.
ഹരിതം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൃഷിപ്പാട്ടുകളുടെ അവതരണം, പതിപ്പ് തയ്യാറാക്കല്‍ എന്നിവയുമുണ്ടായി.
പ്രധാനാധ്യാപിക കെ. ചന്ദ്രിക, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, കെ. ശ്രീകുമാരി, ഇ. ജലജ, ടി. പ്രകാശ്, കെ. മഞ്ജു, ബി.പി. ഗീത എന്നിവര്‍ നേതൃത്വം നല്‍കി.