നെന്മാറ: പഠനയാത്രയുമായി ചാത്തമംഗലം ഗവ. യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ ആതനാട്ടുമലയിലെത്തി. മലമുകളിലെ ക്ഷേത്രത്തിന്റെ ചരിത്രവും നെന്മാറ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ സ്ഥലനാമങ്ങള്‍ അറിയാനുമാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക രുക്മിണി, രതിക രാമചന്ദ്രന്‍, എം. ഉദയന്‍, സി. ലത, ഉത്തരകുമാരി, പി.ബി. ജലാലുദ്ദീന്‍, എസ്. രമേഷ്, ബീനബായി, സന്തോഷ്, ബാലന്‍, നാഗു എന്നിവര്‍ പങ്കെടുത്തു.