ചങ്ങലീരി എ.യു.പി. സ്‌കൂള്‍ ജൈവപച്ചക്കറിത്തോട്ടത്തിന് അംഗീകാരം

Posted By : pkdadmin On 20th August 2015


 മണ്ണാര്‍ക്കാട്: ചങ്ങലീരി എ.യു.പി. സ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെയും മാതൃഭൂമി സീഡിന്റെയും സംയുക്താഭിമുഖ്യത്തിലൊരുക്കിയ ജൈവ പച്ചക്കറിക്കൃഷിക്ക് അംഗീകാരം.
കുമരംപുത്തൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെയും കുമരംപുത്തൂര്‍ കൃഷിഭവന്റെയും അംഗീകാരമാണ് ഈ വിദ്യാലയത്തിന് ലഭിച്ചത്. 
പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ ഏറ്റവും നല്ല ജൈവപച്ചക്കറിത്തോട്ടത്തിനുള്ള അംഗീകാരത്തിനാണ് ഇവര്‍ക്ക് ട്രോഫി ലഭിച്ചത്. സീഡ്ക്ലബ്ബംഗങ്ങളും സയന്‍സ് ക്ലബ്ബ് അംഗങ്ങളും ട്രോഫിയുമായി ആഹ്ലാദപ്രകടനം നടത്തി. 
സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. ബാലമുകുന്ദന്‍, സീഡ് റിപ്പോര്‍ട്ടര്‍ അഞ്ജന, പ്രധാനാധ്യാപകന്‍ വി. രാധാകൃഷ്ണന്‍, മാനേജര്‍ സിസ്റ്റര്‍ ആനിജോണ്‍, അധ്യാപകരായ ടി. മുരളീധരന്‍, ഭാഗ്യലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

Print this news