പാണ്ടനാട് എസ്.വി.എച്.എസ്.എസ്സില് ട്രാഫിക് ബോധവത്കരണ പദ്ധതി തുടങ്ങി

Posted By : Seed SPOC, Alappuzha On 19th August 2015


 

പാണ്ടനാട് എസ്.വി.എച്.എസ്.എസ്സിലെ ട്രാഫിക് ബോധവത്കരണ പരിപാടി ജോയിന്റ് ആര്.ടി.ഒ. ഷിബു കെ.ഇട്ടി ഉദ്ഘാടനം ചെയ്യുന്നുചെങ്ങന്നൂര്: സുരക്ഷിത യാത്രയ്ക്ക് ട്രാഫിക് ബോധവത്കരണ പദ്ധതിയുമായി പാണ്ടനാട് എസ്.വി.എച്.എസ്.എസ്സിലെ കുട്ടികള് രംഗത്ത്. സ്കൂളിലെ ഹരിതം സീഡ്ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സ്ഥിരം ബോധവത്കരണ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികള്, രക്ഷാകര്ത്താക്കള്, പൊതുജനങ്ങള്, ഡ്രൈവര്മാര് തുടങ്ങിയവര്ക്ക് വിവിധ ബോധവത്കരണ പരിപാടികള് ആവിഷ്കരിക്കും. 
സ്കൂളിലെ ഹയര്സെക്കന്ഡറി വിദ്യാർഥികള്ക്ക് ബോധവത്കരണക്ലാസ്സ് എടുത്ത് പദ്ധതി ആരംഭിച്ചു. ചെങ്ങന്നൂര് ജോയിന്റ് ആര്.ടി.ഒ. ഷിബു കെ.ഇട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. 
മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര് കെ.ജി.ഗോപകുമാര് ക്ലാസെടുത്തു. കുട്ടികള്ക്ക് ലഘുലേഖ, സി.ഡി. തുടങ്ങിയവ വിതരണം ചെയ്തു.  പ്രിന്സിപ്പല് എം.സി.അംബിക കുമാരി, സ്കൂള് മാനേജര് വി.എസ്. ഉണ്ണികൃഷ്ണപിള്ള, ആര്.രാഹുല്, കെ.സുരേഷ്, ജി.കൃഷ്ണകുമാര്, ടി.കെ.ശശി തുടങ്ങിയവര് ചടങ്ങില് സംബന്ധിച്ചു. 
 സീഡ് കോ ഓര്ഡിനേറ്റര് ആര്.രാജേഷ്, വിദ്യാര്ത്ഥി പ്രതിനിധികളായ ആദിത്യന് വി.കുമാര്, ഗോപുകൃഷ്ണന് തുടങ്ങിയവര് ചടങ്ങിന് നേതൃത്വം നല്കി.
 

Print this news