കാര്‍ത്തികപ്പള്ളി ഗവ. യു.പി. സ്‌കൂളില്‍
'സ്‌കൂള്‍ വളപ്പില്‍ ഔഷധത്തോട്ടം' പദ്ധതി തുടങ്ങിയപ്പോള്‍
മുതുകുളം: കാര്‍ത്തികപ്പള്ളി ഗവ. യു.പി. സ്‌കൂളില്‍ 'മാതൃഭൂമി' സീഡ് ക്ലബ്ബ് ഹരിതസേന, ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ സഹകരണത്തോടെ 'സ്‌കൂള്‍വളപ്പില്‍ ഔഷധത്തോട്ടം' പദ്ധതി തുടങ്ങി. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി കെ. ശോഭന വേപ്പിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്തു. സാമൂഹ്യശാസ്ത്ര പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഔഷധസസ്യങ്ങളുടെ മാഗസിനില്‍നിന്നാണ് ഔഷധത്തോട്ടം എന്ന ആശയം ഉടലെടുത്തത്. സീഡ് കോഓര്‍ഡിനേറ്റര്‍ ആര്‍. രമേശ്, ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ പി. ഷൈലജ, എസ്.ആര്‍.ജി. കണ്‍വീനര്‍ എ. മുഹമ്മദ് ഷെരീഫ്, ഹരിതസേനാ ലീഡര്‍ അനന്ദു ആര്‍., ഗാന്ധിദര്‍ശന്‍ ലീഡര്‍ വിനീത ബി. എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി.