നെന്മാറ: വല്ലങ്ങി വി.ആര്‍.സി.എം.യു.പി. സ്‌കൂള്‍ സീഡ് ക്ലൂബ്ബ് അംഗങ്ങള്‍ സംഘടിപ്പിച്ച കാര്‍ഷികസെമിനാര്‍ കര്‍ഷകക്കൂട്ടായ്മയുടെ വേദിയായി. വീട്ടുവളപ്പില്‍ ചെലവുകുറഞ്ഞ വിഷരഹിതപച്ചക്കറിയും നീര്‍ത്തടങ്ങളും ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്ക് അത്യാവശ്യം, ഭക്ഷ്യവിളകളില്‍നിന്ന് നാണ്യവിളകളിലേക്ക് മാറുമ്പോള്‍, മാലിന്യസംസ്‌കരണവും ജൈവവളനിര്‍മിതിയും എന്നീ വിഷയങ്ങളാണ് സെമിനാറില്‍ അവതരിപ്പിച്ചത്. വി.എഫ്.പി.സി.കെ. ഹരിതകീര്‍ത്തി അവാര്‍ഡ് ജേതാവ് ഉണ്ണിക്കൃഷ്ണന്‍, വിദ്യാര്‍ഥികളായ എസ്. വൈഷ്ണവ്, എസ്. അഖില്‍, എസ്. സ്‌നേഹ, കെ. സിനി, ബി. വര്‍ഷ എന്നിവരാണ് സെമിനാറിന് നേതൃത്വം നല്‍കിയത്. കര്‍ഷകനായ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍. ശാന്തകുമാരന്‍ അധ്യക്ഷനായി. എം. വിവേഷ്, നീത മോഹന്‍ദാസ്, എം. പി. മധുസൂദനന്‍, യു. നിഷാദ് എന്നിവര്‍ സംസാരിച്ചു.