നടുവട്ടം: ജീവിതചര്യകളില്‍ മാറ്റത്തിന്റെ ചുവടുവെപ്പുകളുമായി നടുവട്ടം ഗവ. ജനത ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബ് രംഗത്ത്. മുക്കുറ്റി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗഖ്യം പദ്ധതിക്ക് തുടക്കമായി. നല്ല ഭക്ഷണരീതികളെക്കുറിച്ചുള്ള സെമിനാറും യോഗാക്ലാസും നടന്നു.
യോഗാചര്യന്‍ മാധവന്‍ ചെമ്പ്രയാണ് യോഗാസനമുറകള്‍ അവതരിപ്പിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രധാനാധ്യാപകന്‍ സി.എസ്. ലംബോദരന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ. ബീന, കെ. സൈനുദ്ദീന്‍, വി. മുഹമ്മദ്, കെ. പ്രമോദ്, ജെ. നരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.