ഷൊറണൂര്‍: കെ.വി.ആര്‍. ഹൈസ്‌കൂളില്‍ സമഗ്ര പച്ചക്കറിക്കൃഷി പദ്ധതിക്ക് തുടക്കമായി. മാതൃഭൂമി സീഡ് ക്ലബ്ബുമായി സഹകരിച്ചാണ് 'വിത്തിടം' പദ്ധതി നടപ്പാക്കുന്നത്. വിദ്യാലയത്തിലെ തരിശുകിടക്കുന്ന ഭൂമിക്കുപുറമേ ഗ്രോബാഗുകളിലും ജൈവപച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഷൊറണൂര്‍ കൃഷി ഓഫീസര്‍ ഗോവിന്ദ് രാജന്‍ ഉദ്ഘാടനംചെയ്തു. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് രാധിക, സീഡ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത് എന്നിവര്‍ സംസാരിച്ചു.