ചിറ്റാട്ടുകര: കാര്‍ഷിക സമൃദ്ധിയുടെ നിറവില്‍ സെന്റ് സെബാസ്റ്റ്യന്‍സിലെ സീഡ് അംഗങ്ങള്‍ മട്ടുപ്പാവ് കൃഷിക്ക് തുടക്കമിട്ടു. ഒരുവര്‍ഷം മുമ്പ് അനുവദിച്ച മട്ടുപ്പാവ് കൃഷി ഇത്തവണ വിപുലീകരിച്ചിട്ടുണ്ട്.
150 ഓളം ഗ്രോബാഗുകളില്‍ വെണ്ട, മുളക്, പയര്‍ തുടങ്ങിയ പച്ചക്കറി വിത്തുകളാണ് പാകിയത്. പൂര്‍ണ്ണമായും ജൈവവളമാണ് ഉപയോഗിക്കുന്നത്.
ഇവിടെ വിളയുന്ന വിഭവങ്ങള്‍ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കും. മിച്ചം വരുന്നവ വിറ്റ് സ്‌കൂള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യും.
സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ 4000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കൃഷി. പ്രധാന അധ്യാപകന്‍ സി.വി. ജോണ്‍സ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ബെന്നി, കെ.വി. ജോയ്, ബ്ലെസി വര്‍ഗീസ്. പി.ടി. മേഗി, പി.ജെ. സീന, ഒ.ജെ. ആലീസ്, സീഡ് റിപ്പോര്‍ട്ടര്‍ ജില്‍ന ജസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.