എടതിരിഞ്ഞി: എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മിഡിയം സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലൗ പ്ലാസ്റ്റിക് ബോധവത്കരണവും റാലിയും നടത്തി. പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ ബോധവത്കരണ റാലി ഫ്ലഗ് ഓഫ് ചെയ്തു. മണ്ണിനെയും ജലത്തെയും വായുവിനെയും ഒരുപോലെ മലിനമാക്കുന്ന പ്ലാസ്റ്റിക്കില്‍നിന്നും ഭൂമിയെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി കുട്ടികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. പ്ലാസ്റ്റിക് കിറ്റുകളുടെ ഉപയോഗം കുറയ്ക്കുവാനും പകരം കടലാസ് ബാഗുകള്‍ ഉപയോഗിക്കുവാനും നിര്‍ദ്ദേശിച്ചുകൊണ്ട് തങ്ങള്‍ നിര്‍മ്മിച്ച പേപ്പര്‍ ബാഗുകള്‍ കുട്ടികള്‍ വിതരണം ചെയ്തു. അധ്യാപകരായ ജിനി, കീര്‍ത്തി, ഇന്ദു, സീഡ് ലീഡര്‍മാരായ ശ്രീഹരി, ദേവാനന്ദ, ഗോവിന്ദ്, പല്ലവി, അനന്യ എന്നിവര്‍ നേതൃത്വം നല്‍കി.