കൊരട്ടി: വാളൂര്‍ നായര്‍സമാജം സ്‌കൂളില്‍ ദശപുഷ്പതോട്ടം തയ്യാറാകുന്നു. മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ദശപുഷ്പതോട്ടം ഒരുക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അപര്‍ണ വി.എസ്. ആണ് ദശപുഷ്പങ്ങളുടെ തൈകള്‍ ശേഖരിച്ചത്. മുന്‍ അധ്യാപിക കുമുദം ആദ്യ തൈ നട്ട് ദശപുഷ്പതോട്ട നിര്‍മാണത്തിന് തുടക്കം കുറിച്ചു. പ്രധാന അധ്യാപകന്‍ ദിപു മംഗലത്ത് അധ്യക്ഷനായി. അധ്യാപകനും സീഡ് കോ-ഓര്‍ഡിനേറ്ററുമായ കെ. മനോജ് കുമാര്‍ ക്ലാസെടുത്തു. ഔഷധവനം, കുട്ടിവനം, നക്ഷത്രവനം, മാവില്‍ തോട്ടം, ഞാവല്‍ മരത്തോട്ടം എന്നിവയും സീഡിന്റെ ഭാഗമായി നിര്‍മിച്ച് സ്‌കൂള്‍ ശ്രദ്ധ നേടിയിരുന്നു.