പ്രകൃതിക്കായി ഒരു സംവാദം

Posted By : pkdadmin On 18th August 2015


 ഒറ്റപ്പാലം: പരിസ്ഥിതിപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് ചെറുമുണ്ടശ്ശേരിയിലെ സീഡ് ക്ലബ്ബിന്റെ സംവാദം. 'പ്രകൃതിയെ മുറിവേല്‍പ്പിക്കാതെ വികസനം സാധ്യമോ' എന്ന വിഷയത്തില്‍ ഹരിതം സീഡ് ക്ലബ്ബിന്റെയും ശാസ്ത്ര ക്ലബ്ബിന്റെയും നേതൃത്വത്തില്‍ മരത്തണലിലായിരുന്നു ചര്‍ച്ച. ഗ്രീന്‍ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായായിരുന്നു പരിപാടി. 
പരിസ്ഥിതിസൗഹൃദമാകണം വികസനമെന്നതായിരുന്നു ചര്‍ച്ചയുടെ ക്രോഡീകരണം. പ്രധാനാധ്യാപിക കെ. ചന്ദ്രിക, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, കെ. ശ്രീകുമാരി, ഇ. ജലജ, കെ.എ. സീതാലക്ഷ്മി, ടി. പ്രകാശ്, കെ. മഞ്ജു, കെ. പ്രീത, എം. സരിത എന്നിവര്‍ നേതൃത്വം നല്‍കി. 

Print this news