കൊഴിഞ്ഞാമ്പാറ: സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ സീഡ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വളപ്പില്‍ എവര്‍ഗ്രീന്‍ പച്ചക്കറിക്കൃഷി ആരംഭിച്ചു. സ്‌കൂള്‍ വളപ്പില്‍ 20 സെന്റിലാണ് പച്ചക്കറിക്കൃഷി. ഓണപ്പാട്ടോടെ അവര്‍ നടീല്‍ ആഘോഷമാക്കി. സ്ഥലമൊരുക്കല്‍, നടീല്‍ എന്നിവയെല്ലാം കുരുന്നുകളുടെ കൂട്ടായ്മയിലാണ് നടന്നത്. വളത്തിന് ജൈവവളവും അവര്‍ കാലേ ഒരുക്കി. നടാനുള്ള തൈകള്‍ കൊഴിഞ്ഞാമ്പാറ കൃഷിഭവനില്‍നിന്നാണ് നല്‍കിയത്. നടീല്‍ ആഘോഷം സ്‌കൂള്‍ മാനേജര്‍ റവ. ഫാ. മരിയപാപ്പു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷെയ്ഖ് മുസ്തഫ, വൈസ് പ്രസിഡന്റ് ചെന്താമര, അസുന്താമേരി, ആര്‍. ലേഖ എന്നിവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ ജോര്‍ജ് സ്വിറ്റ് കൃഷിരീതികളെക്കുറിച്ച് ക്ലാസെടുത്തു. വെണ്ട, മുളക്, ചേമ്പ്, ചേന, ചീര, വാഴ, പയര്‍, തക്കാളി, വഴുതന എന്നിവയുടെ തൈകളാണ് നട്ടത്.